വടകര:ഗ്രാമ-നഗര വ്യത്യാസമില്ലാതെ അപരന്മാര്‍ ബാലറ്റ് പെട്ടിയില്‍ ഇടംതേടിയത് വിനയാകുമോയെന്ന ആശങ്ക അവസാനനിമിഷവും ഏറുകയാണ്. ഈ സാഹചര്യത്തില്‍ അറിവില്ലായ്മ കൊണ്ട് വോട്ടുമാറിപ്പോകാനിടയുള്ളവരെ കൃത്യമായി പഠിപ്പിക്കുന്ന ജോലിയാണ് നിശബ്ദപ്രചാരണത്തിനിടെ പലയിടത്തും നടന്നത്.
വടകര നഗരസഭയിലെ 13ാം വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന കെ.ടി.കെ. അജിത്തിന് അതേ പേരില്‍തന്നെ അപരനുണ്ട്. അജിത് കെ.ടി.കെ എന്നാണ് പേര്. സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റാണ് ഇതെങ്കിലും ഇത്തവണ അജിത്തിന്‍െറ രംഗപ്രവേശത്തോടെ മത്സരം കടുത്തിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ അപരന്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും. ഇതു മുന്നില്‍ക്കണ്ടാണ് എല്‍.ഡി.എഫ് അപരനെ നിര്‍ത്താനിടയാക്കിയത്. 15ാം വാര്‍ഡിലെ ജെ.ഡി.യു സ്ഥാനാര്‍ഥി കെ.കെ. രാജീവന് അപരനായി കെ.പി. രാജീവനും സി.പി.എം സ്ഥാനാര്‍ഥി അനന്തന്‍ അമ്പലപ്പറമ്പത്തിന് അപരനായി അനന്തന്‍ ദേവര്‍കണ്ടിയിലുമുണ്ട്. കഴിഞ്ഞതവണ 11 വോട്ടിന് സി.പി.എം ജയിച്ച വാര്‍ഡാണിത്. 23ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജിത ചീരാംവീട്ടിലിന് അജിത ടി.പിയെന്ന അപരയാണുള്ളത്.ഒഞ്ചിയം പഞ്ചായത്തിലും അപരന്മാര്‍ക്ക് കുറവില്ല. നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.എം.പിയുടെ പി. ജയരാജന്‍ മത്സരിക്കുന്ന മൂന്നാം വാര്‍ഡില്‍ ജയരാജന്‍ ചെറിയപറമ്പത്ത് അപരനാണ്. 10ാം വാര്‍ഡിലും ആര്‍.എം.പിയുടെ ചിത്രക്ക് അപരയായി മറ്റൊരു ചിത്ര കൂടിയുണ്ട്.
ചോറോട് പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ആര്‍.എം.പി സ്ഥാനാര്‍ഥി എന്‍. ബീനക്ക് അപരയായി മറ്റൊരു ബീനയും രംഗത്തുണ്ട്. 14ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീരാവതിക്ക് അപരയായി മറ്റൊരു മീരയുമുണ്ട്. ഏറാമല പഞ്ചായത്ത് 17ാം വാര്‍ഡിലെ ആര്‍.എം.പി സ്ഥാനാര്‍ഥി ഷീജ തട്ടോളിക്ക് രണ്ടു ഷീജമാര്‍ അപരകളായുണ്ട്.
ഇതിനിടെ സി.പി.എം മത്സരിക്കുന്ന വടകര നഗരസഭയിലെ 23ാം വാര്‍ഡില്‍ നഗരസഭാ കൗണ്‍സിലറായ സി.പി.എം നേതാവിന്‍െറ ഭാര്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപരയായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.